അനിമൽ ഫാം


തുടരേയുള്ള വ്യാഖ്യാന  പ്രക്രിയയിലൂടെ മാത്രം ഒളിഞ്ഞും പതുങ്ങിയും ഇരിക്കുന്ന പാളികളെ മനസ്സിലാക്കിയെടുക്കുവാൻ സാധിക്കുന്ന, ജോർജ് ഓർവെൽ എന്ന് പൊതുവെ  അറിയപ്പെടുന്ന എറിക് ആർതർ ബ്ലൈർന്റെ Allegorical നോവലാണ് അനിമൽ ഫാം. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് റഷ്യയുടെ കമ്മ്യൂണിസ്റ്റ്‌ സ്വേച്ഛാധിപത്യ നിലപാടുകളെ നിഷിദമായി വിമർശിച്ചു കൊണ്ടെഴുതിയ കൃതിയെന്ന നിലക്കാവാം അന്നും ഇന്നും ചില രാഷ്ട്രങ്ങൾ പുസ്തകത്തെ  നിരോധിച്ചിരിക്കുന്നത്.            അതുകൊണ്ട് തന്നെയാവണം വായനക്കാരന്റെ  ഇടയിൽ പുസ്തകം  ഒരേസമയം പ്രസിദ്ധവും കുപ്രസിദ്ധവും ആയത്.
                 മദ്യപാനിയും,നിരുത്തരവാദിയുമായ ജോൺസിന്റെ കയ്യിൽ നിന്ന് മാനർ ഫാം  മേജർ എന്ന പന്നിയുടെ ആഹ്വാനം മൂലം വിപ്ലവം നടത്തി അനിമൽ ഫാം  ആക്കുന്നു.എല്ലാ വിപ്ലവ പ്രസ്ഥാനങ്ങളെയും പോലെതന്നെ മാനർ ഫാം അനിമൽ ഫാം ആക്കിത്തീർക്കുവാൻ ചുക്കാൻ പിടിക്കുവാൻ കുറച്ചാളുകളും അവരെ പിന്തുടരാൻ ഒരു ഭൂരിപക്ഷവും ഉണ്ടാവുന്നു . അവിടെയാണ് ഓർവെൽ മുൻപോട്ട് വെക്കുന്ന വാക്യത്തിന്റെ ആശയം വീണ്ടും വീണ്ടും നാം ചിന്തിക്കേണ്ടത്. അതായത്,”എല്ലാ മൃഗങ്ങളും തുല്യരാണ്,എന്നാൽ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്.’സിംബലിസത്തിലൂടെ’ മുന്നേറുന്ന നോവൽ എല്ലാവർക്കും എല്ലാകാര്യത്തിലും തുല്യനീതി ലഭ്യമാക്കാൻ ‘ഏഴു കല്പനകൾ ‘ പുറപ്പെടിവിക്കുന്നു.ഏഴു കല്പനകളുടെയും ആകെത്തുക  നാലുകാലുകൾ നല്ലത്,രണ്ടുകാലുകൾ മോശം എന്നതിലേക്കു എത്തിച്ചേരുന്നു .അനിമലിസം കൂടുതൽ ഊട്ടിയുറപ്പിക്കാൻ തുടരെ തുടരെ മൃഗങ്ങൾ പ്രയത്നിക്കുന്നു .തങ്ങളുടെയെന്ന ചിന്ത, തങ്ങളുടെ മാത്രമെന്ന് ചിന്ത അവരുടെ എല്ലാ തരത്തിലുള്ള സമീപനങ്ങളിലും പ്രതിഫലിച്ചിരുന്നു എന്ന് പറയുന്നതാവണം കൂടുതൽ ശരി.തുടക്കത്തിൽ നല്ല രീതിയിൽ പോയ അനിമൽ ഫാം പിന്നെ പിന്നെ ചേരികളാവുന്നു. സ്‌നോബോൾ എന്നും നെപ്പോളിയനെന്നും പേരിലുള്ള ഇരുകക്ഷികൾ തമ്മിൽ  മത്സരിക്കുകയും  തൽപ്രകാരം ഫാർമിൽ കൂടുതൽ വിടവുകൾ ഉണ്ടാവുകയും ചെയ്യുന്നു.ഒടുവിൽ നെപ്പോളിയൻ സ്‌നോബോളിനെ ഫാർമിൽ നിന്ന് തുരുത്തുകയും ഒരു കൂട്ടം പന്നികൾ പവർ സ്ട്രക്ചറിലൂടെ പലവിധ അധികാരങ്ങൾ ഏൽക്കുന്നു .കുറ്റങ്ങളും തെറ്റുകളും ചിലർ ചെയ്യുമ്പോൾ ശരികളാകുന്നു, ആ ശരി  വകവെക്കുവാൻ  ന്യായങ്ങൾ നിരത്തുന്നു. ന്യായങ്ങളെ ‘ഫാക്ടുകളാക്കി’ തീർക്കുവാൻ ആദ്യം നിർമിച്ച ഏഴു കല്പനകൾ ഉടച്ചുവാർക്കുന്നു.അങ്ങനെ അനിമൽ ഫാം അസമത്വവും, അനീതിയും കൊണ്ട് തട്ടുകൾ സൃഷ്ടിക്കുന്നു .ഇതിനിടയിൽ തങ്ങളുടെ പ്രവർത്തനങ്ങളെ മറ്റു  ജീവികളുടെ ഇടയിൽ  സാധുവൽക്കരിക്കുവാൻ സ്ക്വീലർ എന്ന പന്നിക്കുട്ടി പന്നിക്കൂട്ടങ്ങളുടെ ഇടയിൽ നിന്ന് ഉയിർന്നുവന്നിരുന്നു.മറ്റു ജീവികളുടെ ഉപബോധമനസ്സുകളിൽ തങ്ങളുടെ ചേഷ്ടകളെ സ്ക്വീലർ നിരന്തരം ശുദ്ധി വരുത്തിയും, തെറ്റും ശരിയും ഏതെന്നു മനസ്സിലാക്കുവാനുള്ള അടിസ്ഥാന ബോധം മായ്ച്ചെടുക്കുകയും  ചെയ്തുപൊന്നു.അങ്ങനെ കാലങ്ങൾ കഴിയുംതോറും പന്നികൾ തങ്ങളുടെ കുശാഗ്രബുദ്ധികളിലൂടെ മറ്റെല്ലാ ജീവികളയും അടക്കിയൊതുക്കി ‘വിലക്കപ്പെട്ട  ഇരുകാലിലേക്ക്’ സ്വയം  രൂപാന്തരപ്പെടുകയും, അവിടന്ന്  ഏഴു കല്പനകൾ,”എല്ലാ മൃഗങ്ങളും തുല്യരാണ്,എന്നാൽ അവരിൽ ചിലർ മറ്റുള്ളവരെക്കാൾ കൂടുതൽ തുല്യരാണ്” എന്നതിലേക്ക് മാറ്റി മറക്കുകയും ചെയ്തുപൊന്നു . ശേഷം മനുഷ്യർക്കും പന്നികൾക്കുമായി നടത്തിയ ഒരു വിരുന്നിൽ തൊഴിലാളികൾക്കെതിരെയുള്ള സമരത്തിൽ മനുഷ്യരോടൊപ്പം നിൽക്കാമെന്ന് നെപ്പോളിയൻ അവർക്കു വാക്കു കൊടുക്കുകയും ചെയ്യുന്നതോടു കൂടി, സംഭാഷണം ഒളിച്ചു നിന്നു കേൾക്കുന്ന മൃഗങ്ങൾക്ക് പന്നികളുടെ മുഖഛായ മാറുന്നതായി അനുഭവപ്പെടുകയും, അവരുടെ മുഖങ്ങൾക്ക്  മനുഷ്യരുടെ മുഖവുമായി   തിരിച്ചറിയാൻ വയ്യാത്ത വിധം സാദൃശ്യമുള്ളതായി മനസ്സിലാക്കുകയും ചെയ്യുന്നു. അങ്ങനെ നോവലിന്റെ അവസാനത്തിൽ അനിമൽ ഫാം പഴയതുപോലെ മാനർ  ഫാർമായി പരിണാമപ്പെടുന്നു.
   ചുറ്റിവളയലുകൾ ഇല്ലാതെ,നേർരേഖയിൽ ഓർവെൽ തന്റെ ഐഡിയകളെ നോവലാക്കി പരിവർത്തനം ചെയ്തത് കൊണ്ടാവാം സാദൃശ്യങ്ങൾ ജീവിച്ചിരുന്നവരോട് അല്ലെങ്കിൽ സമൂഹത്തിൽ ഇനി ജീവിക്കാൻ പോവുന്നവരോട് പ്രധ്യക്ഷമായും പരോക്ഷമായും കൂറ് പുലർത്തിയത്. ഈ ലോകത്തിൽ ഒരിക്കലും തുല്യത ഉണ്ടാക്കിയെടുക്കുവാൻ കഴിയില്ലെന്നും ഹൈറാർക്കി ലോകാവസാനം വരെ നിലനിക്കുന്ന ഒന്നാണെന്നും, ഹൈറാർക്കിയിലൂടെ മാത്രേ സമൂഹത്തിന് മുന്നേറുവാൻ കഴിയുകയുള്ളുവെന്നും,  നോവൽ സമർഥിച്ചതിൽ വിജയിച്ചെന്നു തന്നെ വേണം കരുതുവാൻ.

2 Comments

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s