ഒരു അടിമയുടെ പന്ത്രണ്ടു വർഷങ്ങൾ

ഒരു അടിമയുടെ 12 വർഷങ്ങൾ,
പേര് പോലെ തന്നെ സോളമൻ നോർത്തപ് എന്ന അടിമയുടെ ഓർമ്മക്കുറിപ്പോ, ആത്മകഥയോ അതയോ ഒരടിമയുടെ വിവരണമോ എന്ത് വേണെങ്കിലുമായി ഈ പുസ്തകത്തെ കാണാം.സ്വതന്ത്ര പൗരന്മാരായ കറുത്ത വർഗ്ഗക്കരെ വർണ്ണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അടിമയായി കണക്കാക്കി പലവിധ ചതിയിലൂടെ അടിമത്തതിന് ഇരയാക്കുന്നു.ദക്ഷിണാഫ്രിക്കയിലെ ലൂസിയാനയിലേക്കാണ് വയലിനിസ്റ്റും, ആശാരിയുമായ സോളമനെ തന്റെ ഭാര്യയായ ആനിയുടെയും, മക്കളായ എലിസബേത്തിന്റെയും, മാർഗരറ്റിന്റെയും, അലെൻസോയുടെയും അടുത്ത് നിന്ന് നല്ല ജോലി വാഗ്ദാനം ചെയ്ത് നീണ്ട 12 വർഷത്തേക്ക് വെള്ളക്കാരായ രണ്ടാളുകൾ അടർത്തിമാറ്റിയത്. കുറച്ചു ദിവസങ്ങൾക്കുളളിൽ തന്നെ അവർ ആക്രമിച്ചും അടിമത്തബോധം നൽകിയും സോളമനെ തളച്ചിടുന്നു. പല പല സ്ഥലങ്ങളിൽ പല അടിമ മുതലാളിമാരുടെയും ഉടമസ്ഥതയിൽ ജോലി ചെയ്യ്തു എങ്ങനൊക്കയോ സോളമൻ കഴിഞ്ഞു കൂടുന്നു.തന്റെ 12 വർഷത്തെ അടിമ ജീവിതത്തിൽ വില്യം പ്രിൻസ് ഫോർഡ് എന്ന അടിമ മുതലാളിയിൽ നിന്നൊഴികെ സോളമന് മനസാക്ഷി മരവിക്കുന്ന തരത്തിലുള്ള ക്രൂരതയാണ് നേരിടേണ്ടി വന്നിരുന്നത്. കറുത്ത വർഗ്ഗക്കാരെ തക്ക ശിക്ഷ കൊടുത്ത് നിലക്ക് നിർത്തണമെന്ന വെളുത്തവരുടെ പൊതുബോധം പുസ്തകത്തിൽ ഉടനീളെ കാണാം. മറ്റു ജീവജന്തുക്കളോട് പോലും കരുണയോട് പെരുമാറുമ്പോൾ കറുത്ത വർഗ്ഗക്കാർ തങ്ങൾക്ക് പണിയെടുപ്പിക്കാൻ വേണ്ടി മാത്രമുള്ള ഉപകരണങ്ങൾക്ക് സമമാക്കുന്നു. അവരുടെ ജീവിതമോ, അവരിൽ നിന്ന് അടർത്തിമാറ്റപ്പെട്ട അവരുടെ കുടുംബമോ, അവരുടെ വിശപ്പോ, അവരുടെ അസുഖങ്ങളോ, അവരുടെ ശരീരമോ എന്തിന് അവരുടെ മനസ്സുപോലും കൈയ്യൂക്കുള്ള അടിമ യജമാനന്മാരുടെ കാൽകീഴിലാണ്.ഓരോ പ്രഭാതവും ഇന്നലകളുടെ തുടർച്ചകളാണ്. ഒരു വ്യത്യാസവും, ഒരു പുതുമയുമില്ലാത്ത തുടർച്ചകൾ! ഇതിൽ നിന്നൊരയവ്‌ വരുന്നത് ക്രിസ്തുമസ് ദിനങ്ങൾക്കാണ്. അടിമത്വത്തിൽ ആവുമ്പോൾ സ്വന്തം പേര് പോലും മാറുന്നു. ഉടമസ്ഥന്മാരുടെ ഇഷ്ടം പോലെയാകും അത്. പ്ലാറ്റ് എന്നായിരുന്നു സോളമന്റെ ജീവിതത്തിന്റെ കറുത്ത ഏടുകളിലുള്ള പേര്. പ്ലാറ്റിനെ മറ്റു അടിമകളായ എബ്രാമിൽ നിന്നും, വീലിയിൽ നിന്നും, ഫെബേയിൽ നിന്നും ബോബിൽ നിന്നും ഹെൻറിയിൽ നിന്നുമെല്ലാം വ്യത്യസനാക്കിയത് പ്രധീക്ഷ പാടെ നഷ്ടപെടാത്ത മനസ്സായിരുന്നു. വിശ്വാസവും പ്രത്യാശയും അയാൾ സംബാധിച്ചു വെച്ചു. അവസരം കിട്ടിയാൽ രക്ഷപെടുവനായി. അങ്ങനെ നീണ്ട 12 വർഷങ്ങൾക് ശേഷം അടിമത്വത്തിന് എതിരായ വെളുത്ത വർഗ്ഗക്കാരനായ ബാസ്സിന്റെ സഹായത്താൽ സോളമൻ സ്വഗ്രഹത്തിലേക്ക്,സ്വന്തം കുടുംബത്തിന്റെ അടുത്തേക്ക് രക്ഷപ്പെടുകയായി.
മനുഷ്യനയാൽ മനുഷ്യത്വം വേണമെന്നും, വർണ്ണവെറി മുൻവിധി പോലെയൊന്നാണെന്നും, സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി എന്തും വളച്ചൊടിക്കാൻ മനുഷ്യന് കഴിയുമെന്നും എന്നാൽ ഏതു കൂരിരിട്ടിലും ഒരു നിലാവ് പോലെ ഏതെങ്കിലും നല്ല മനുഷ്യനുണ്ടാവുമെന്നും, വിധി മാറ്റിമറിക്കാൻ ഒരിത്തിരി അവനവനിൽ തന്നെയുള്ള വിശ്വാസം മതിയെന്നും സോളമൻ നോർത്തപ് ഡേവിഡ് വിൽ‌സൺ എന്ന എഡിറ്ററുടെ സഹായത്താൽ വായനക്കാരിലേക്ക് എത്തിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s