
2019 ൽ ഇറങ്ങിയ ടൈക്ക വൈറ്റിട്ടി സംവിധാനവും തിരക്കഥാ രചനയും നടത്തിയ ചലച്ചിത്രമാണ് ജോജോ റാബ്ബിറ്റ്.ജോജോ ബെറ്റ്സ്ലർ എന്ന പത്തു വയസ്സുകാരന്റെ ഐഡിയൽ ഫിഗർന്റെ തകർച്ചയും,അഭിമാനമെന്നു കരുതപ്പെടുന്ന പല ധാരണകളും ഇന്നലെങ്കിൽ നാളെ തെറ്റായി പരിണമിക്കപ്പെടാമെന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചരിത്രത്തിൽ ഭയത്തിന്റേയും വെറുപ്പിന്റെയും അക്രമണത്തിന്റെയും രാഷ്ട്രീയം സംസാരിച്ച, അനവധി ആളുകളെ ജൂതനായി പോയെന്നു മാത്രയാൽ കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്ലർ ബഫൂണിഷ് രീതിയിൽ എത്തുന്നു എന്നത് ചിത്രത്തിന് തന്നതായ പുതുമ നിലനിർത്തുന്നു . നാസിസത്തിന്റെ വളർച്ചയും തകർച്ചയും വേറിട്ട രീതിയിൽ അവതരപ്പിക്കുന്നതിനൊപ്പം എങ്ങനെ ഒരു വാർ മൂവി കോമിക് രീതിയിൽ പ്രേക്ഷകർക്ക് കാഴ്ച ഒരുക്കാമെന്നത് സംവിധായകന്റെയും, ചലച്ചിത്രത്തിന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച ഓരോരുത്തരുടെയും കഴിവാണ്. ഇത് തന്നെയാണ് ജോജോ റാബ്ബിറ്റിന്റെ ആകർഷണതയും .
Superb movie
LikeLike
💛
LikeLiked by 1 person