അമ്മ

നോവൽ അവസാനിക്കുമ്പോഴേക്കും നിലോവ്ന എന്ന പവേലിന്റെ അമ്മ ലോകത്തുടനീളമുള്ള വിപ്ലവകാരികളുടെ, അടിച്ചമർത്തപ്പെട്ടവരുടെ അമ്മയായി മാറുന്നു.അവനവന്റെ ഈ ലോകത്ത്; സ്നേഹം ഇരട്ടിക്കണമെങ്കിൽ അതു പങ്കിടണമെന്നും,ദുഃഖം ശമിക്കണമെങ്കിൽ അതിൽ നിന്നൊരുമിച്ച് ഉയർത്തെഴുന്നേൽക്കണമെന്നും അമ്മ ഓർമിപ്പിക്കുന്നു. വിഖ്യാത റഷ്യൻ എഴുത്തുകാരൻ മാക്സിം ഗോർക്കി എന്നറിയപ്പെടുന്ന അലക്സി മാക്സിമോവിച് പെഷ്കോവാണ് ഇതെഴുതിയിരിക്കുന്നത്.നോവലിന്റെ പ്രാരംഭത്തിൽ അജ്ഞയതയും ഭയവും പാവേലിന്റെ അമ്മയെ കീഴ്പ്പെടുത്തിയിരുന്നു. എന്തിനും അവൾക്ക് പേടിയാണ്.ദാരിദ്രവും ഫാക്ടറി തൊഴിലാളിയായ ഭർത്താവിന്റെ അടിയും ഇടകലർന്ന നിസ്സംഗമായ ജീവിതം നയിക്കുന്നതിനിടയിൽ ഭർത്താവ് മരണത്തിന് കീഴടങ്ങുന്നു. അന്ന് മുതൽ അവൾ അവളുടെ മകന്റെ അസ്തിത്വം തിരിച്ചറിയപ്പെട്ടു തുടങ്ങുന്നു. പിന്നെ അവനിലൂടെ അവന്റെ ചിന്തകളിൽ കൂടെ വിപ്ലവത്തെ ആലിംഗനം ചെയ്യുന്നു. ആത്മീയതയും,ഭാവ്തീകതയുമുള്ള പ്രത്യാശയും നിരാശയുമുള്ള, പീഡകരും പീഡിതരുമുള്ള നോവലിന്റെ അവസാനം വിപ്ലവസാക്ഷാത്‌കരണത്തിനായി മരണത്തിലേക്ക് പോവുന്നു.പാവേലിന്റെ മാത്രം അമ്മയായികൊണ്ടല്ല… ആൻഡ്രിയുടെയും, സഷേങ്കയുടെയും, നടാഷയുടെയും, നിക്കോളായെന്റെയും, റൈബിന്റെയും പിന്നെ ഇന്ന് കാണുന്ന സകലമാന മർദിതരുടെയും അമ്മയായികൊണ്ട്, കരുത്തുറ്റ മനുഷ്യനായികൊണ്ട്, ആദർശങ്ങളും അഭിപ്രായവുമുള്ള സ്ത്രീയായിക്കൊണ്ട്, ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്ന ഒരുവളായിക്കൊണ്ട് എന്നും മനസ്സിൽ നിലനിക്കാൻ ഉതകികൊണ്ട് .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s