
ഞാനിൽ നമ്മൾ മുന്നിട്ടു നിൽക്കണം. നിർമ്മലമായിരിക്കണം, നിഷ്കളങ്കമായിരിക്കണം.നിന്നിലൂടെ എന്റെ അഭംഗികളൊക്കെ മേന്മ വരിക്കുമ്പോൾ എന്റെ സംതൃപ്തി നിന്നിൽ ചെറു ചിരിയാകണം.എന്റെ കൺകോണുകൾ തിരക്കുകൾക്കിടയിൽ നിന്നെ തിരയണം. തിരഞ്ഞു തിരഞ്ഞു അത് ക്ഷീണത്തിന്റെ വക്കിലെത്തുമ്പോൾ മായാവലയങ്ങൾ പൊട്ടിച്ചു നീ എനിക്കു മുൻപിൽ പ്രത്യക്ഷമാകണം.എന്റെ പരിശുദ്ധത നിറഞ്ഞ പ്രാർഥനയിൽ നിന്റെ മുഖം പ്രകാശിക്കണം.ഇരുട്ടിന്റെ വശ്യതയിലും നീ വെളിച്ചമാകണം. ആ വെളിച്ചത്തിൽ എനിക്ക് നിന്നിലേക്കെത്തണം.ഇളംനാമ്പിൽ മഞ്ഞുകണം പോലെ എനിക്ക് നിന്നിൽ ഒട്ടിനിൽക്കണം.നിലാവിൽ പുഴയോരത്ത് പ്രതിബിംബമാവുന്ന ചന്ദ്രനെപോലെ നീയെന്നിൽ സ്ഫുരിക്കണം.എനിക്കു സർവ്വതും വേണം …
ഇതെല്ലാമായികൊണ്ട് സ്നേഹം നിസ്സ്വാർത്ഥം എന്ന് എങ്ങനെ പറയുവാൻ സാധിക്കും? സ്വയം കൂടുതൽ ഇഷ്ടപ്പെടുവാൻ, സ്വയം കൂടുതൽ അറിയുവാൻ ഞാൻ ഇഷ്ടപെടുന്ന നിന്നെയല്ലയോ എനിക്കു വേണ്ടത്… അതിൽ എവിടയാണ് നീ…. എന്നെ പൂർണ്ണമാക്കാനാണ് നീ വേണ്ടതെന്ന തിരിച്ചറിവുണ്ടെങ്കിൽ ഒരിക്കലും നിന്റെടുക്കിലേക്ക് വരില്ലെന്ന് അറിയിച്ചു കൊള്ളട്ടെ. മറിച്ചു നീ ഇഷ്ട്ടപ്പെടുന്ന നിനക്ക് ഞാൻ അനിവാര്യമെന്നാൽ, നിന്റെ ചിരികൾക്ക് ഞാൻ ഉറവിടമാകണമെന്നാൽ, എല്ലാ ശക്തികളെയും ഭേദിച്ചു നിന്നിലേക്ക് ഞാൻ എത്തിച്ചേരുമെന്ന്
വാക്ക് സത്യമാകയാലും, വാക്ക് സമസ്തത്തിനും അധിപമായാലും ഞാൻ വാക്ക് നൽകുന്നു!
Very few keep up their words
LikeLiked by 1 person
& that’s why it’s so precious!
LikeLiked by 1 person
👍🏻
LikeLike